ഭൂമിയിടപാടിൽ ഇടപെടില്ലയെന്ന് സുപ്രീം കോടതി.വയനാട് പുനരധിവാസം പരാതി പ്രളയത്തിൽ.

ഭൂമിയിടപാടിൽ ഇടപെടില്ലയെന്ന് സുപ്രീം കോടതി.വയനാട് പുനരധിവാസം പരാതി പ്രളയത്തിൽ.
Apr 21, 2025 02:05 PM | By PointViews Editr

ന്യൂഡൽഹി വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ - ചുരൽമല മേഖലയുടെ പുനരധിവാസത്തിനായി എൽസ്‌റ്റൺ എസ്‌റ്റേറ്റിൻ്റെ ഭൂമി സർക്കാർ ഏറ്റെടുത്ത നടപടിയിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി. ഭൂമി ഏറ്റെടുക്കലിനെതിരെ എൽസ്‌റ്റൺ എ‌സ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജി തള്ളിക്കൊണ്ടാണിത്. ആവശ്യം ഹർജിക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനു മുന്നിൽ ഉന്നയിക്കാൻ കോടതി നിർദേശിച്ചു.

അർഹിക്കുന്ന നഷ്ടപരിഹാരം നൽകാതെയുള്ള നിയമവിരുദ്ധ ഭൂമി ഏറ്റെടുക്കലാണ് സർക്കാരിൻ്റേതെന്ന് ഉൾപ്പെടെ വാദമാണ് എൽസൺ ഉടമകൾ കോടതിയിൽ ഉന്നയിച്ചത്. ഇത് സംബന്ധിച്ച വിവിധ വിഷയങ്ങൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലാണെന്നതും കോടതി പരിഗണിച്ചു. പൊതുതാൽപര്യമുള്ള വിഷയമാണെന്നതും കണക്കിലെടുത്തു. ഫലത്തിൽ ഭൂമിയേറ്റെടുക്കൽ നടപടിയുമായി സർക്കാരിനു മുന്നോട്ടുപോകാം.

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ എൽസ്‌റ്റൺ എസ്‌റ്റേറ്റിന്റെ 78.73 ഹെക്ട‌ർ ഭൂമിയിലാണ് സർക്കാർ ടൗൺഷിപ് നിർമാണം തുടങ്ങിയത്. ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് പുതുക്കിയ ന്യായവില പ്രകാരമുള്ള അധിക നഷ്ടപരിഹാരമായ 17.77 കോടി രൂപ കോടതിയിൽ കെട്ടിവച്ചാണ് എൽസൺ എസ്‌റ്റേറ്റിൽ നിർമ്മിക്കുന്ന മാതൃകാ ടൗൺഷിപ്പിനുള്ള ഭൂമി സർക്കാർ ഏറ്റെടുത്തത്.

മുൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 26 കോടി രൂപ ഹൈക്കോടതി റജിസ്റ്റ‌ർ ജനറലിന്റെ അക്കൗണ്ടിൽ മുൻപ് കെട്ടിവച്ചിട്ടുണ്ടായിരുന്നു. ഇത് കൂടാതെയാണ് അധികതുക കെട്ടിവച്ച് ഭൂമി ഏറ്റെടുത്തത്. ഭൂമിക്ക് സർക്കാർ നിശ്ചയിച്ച വില വളരെ കുറവാണെന്നാണ് എൽൺ എസ്റ്റേറ്റ് ഉടമകുളുടെ വാദം. 1063 കോടി രൂപ നഷ്ടപരിഹാരം ലഭിക്കണമെന്നാണ് എൽൺ ആവശ്യപ്പെടുന്നത്.

Supreme Court says it will not interfere in land transactions. Wayanad rehabilitation complaint in flood.

Related Stories
വകതിരിവില്ലാത്ത ആ 5 പന്നകൾക്ക് എതിരെ സർക്കാർ നടപടി തുടങ്ങി.

Apr 25, 2025 06:06 AM

വകതിരിവില്ലാത്ത ആ 5 പന്നകൾക്ക് എതിരെ സർക്കാർ നടപടി തുടങ്ങി.

വകതിരിവില്ലാത്ത ആ 5 പന്നകൾക്ക് എതിരെ സർക്കാർ നടപടി...

Read More >>
ആ ചലഞ്ചിനായി അവർ ഈ ചലഞ്ച് നടത്തി

Apr 24, 2025 09:50 PM

ആ ചലഞ്ചിനായി അവർ ഈ ചലഞ്ച് നടത്തി

ആ ചലഞ്ചിനായി അവർ ഈ ചലഞ്ച്...

Read More >>
കോളയാട് പഞ്ചായത്ത് ഭരണക്കാർക്ക് ശ്മശാനത്തിലും മത്സ്യ മാലിന്യം തള്ളാമോ?

Apr 24, 2025 05:23 PM

കോളയാട് പഞ്ചായത്ത് ഭരണക്കാർക്ക് ശ്മശാനത്തിലും മത്സ്യ മാലിന്യം തള്ളാമോ?

കോളയാട് പഞ്ചായത്ത് ഭരണക്കാർക്ക് ശ്മശാനത്തിലും മത്സ്യ മാലിന്യം...

Read More >>
എന്തുകൊണ്ട് ചേറ്റൂരിനെ കോൺഗ്രസ് കാര്യമായി അനുസ്മരിക്കുന്നില്ല? ചേറ്റൂർ അനുസ്മരണ വേദിയിൽ വിശദീകരിച്ച് കെ.മുരളീധരൻ

Apr 24, 2025 05:03 PM

എന്തുകൊണ്ട് ചേറ്റൂരിനെ കോൺഗ്രസ് കാര്യമായി അനുസ്മരിക്കുന്നില്ല? ചേറ്റൂർ അനുസ്മരണ വേദിയിൽ വിശദീകരിച്ച് കെ.മുരളീധരൻ

എന്തുകൊണ്ട് ചേറ്റൂരിനെ കോൺഗ്രസ് കാര്യമായി അനുസ്മരിക്കുന്നില്ല? ചേറ്റൂർ അനുസ്മരണ വേദിയിൽ വിശദീകരിച്ച്...

Read More >>
ബിജെപി അടിച്ചു മാറ്റാൻ ശ്രമിക്കുന്ന ചേറ്റൂരിനെ അനുസ്മരിച്ച് കെ.സുധാകരൻ. അനുസ്മരണ ചടങ്ങ് നടത്തി കോൺഗ്രസ്

Apr 24, 2025 04:11 PM

ബിജെപി അടിച്ചു മാറ്റാൻ ശ്രമിക്കുന്ന ചേറ്റൂരിനെ അനുസ്മരിച്ച് കെ.സുധാകരൻ. അനുസ്മരണ ചടങ്ങ് നടത്തി കോൺഗ്രസ്

ബിജെപി അടിച്ചു മാറ്റാൻ ശ്രമിക്കുന്ന ചേറ്റൂരിനെ അനുസ്മരിച്ച് കെ.സുധാകരൻ. അനുസ്മരണ ചടങ്ങ് നടത്തി...

Read More >>
മലപ്പുറത്ത് അധ്യാപകരുടെ മതം തിരഞ്ഞ് കണക്കെടുപ്പെന്ന് ആരോപണം. ഉത്തരവ് ഉള്ളതോ വ്യാജമോ എന്ന് തിരഞ്ഞ് ജനം

Apr 24, 2025 02:58 PM

മലപ്പുറത്ത് അധ്യാപകരുടെ മതം തിരഞ്ഞ് കണക്കെടുപ്പെന്ന് ആരോപണം. ഉത്തരവ് ഉള്ളതോ വ്യാജമോ എന്ന് തിരഞ്ഞ് ജനം

മലപ്പുറത്ത് അധ്യാപകരുടെ മതം തിരഞ്ഞ് കണക്കെടുപ്പെന്ന് ആരോപണം. ഉത്തരവ് ഉള്ളതോ വ്യാജമോ എന്ന് തിരഞ്ഞ്...

Read More >>
Top Stories